മട്ടന്നൂർ: ബിജെപിയുടെ വോട്ടു വാങ്ങിയാണ് കൂത്തുപറമ്പില്‍ നിന്നാദ്യമായി പിണറായി വിജയന്‍ നിയമസഭയിലെത്തിയതെന്നും അന്നു മുതല്‍ ബിജെപിയുമായുള്ള ബന്ധം ഇപ്പോഴും പിണറായി വിജയന്‍ തുടരുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി വിജയനും ബിജെപി നേതാക്കളും തമ്മിലുള്ള അവിഹിതബന്ധമൊന്നു കൊണ്ടു മാത്രമാണ് ഇത്രയേറെ അഴിമതി നടത്തിയിട്ടും പിണറായി വിജയന്‍ ജയിലില്‍ പോകാതെ മുഖ്യമന്ത്രിയായി തുടരുന്നതെന്നു കെ.സുധാകരന്‍ പറഞ്ഞു.
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ജനാധിപത്യവും മതേതരത്വവും കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഇല്ലാതായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന ഭരണമായി പിണറായിഭരണം മാറുകയാണ്. ഈ ഭരണം കൊണ്ട് ആകെക്കൂടി നേട്ടം പിണറായിക്കും പിണറായിയുടെ കിങ്കരന്മാര്‍ക്കും മാത്രമാണ്. ഭരണത്തില്‍ അഴിമതി നടത്തിയാല്‍ മന്ത്രിയായായലും മുഖ്യമന്ത്രിയായാലും എംപിയായാലും ശിക്ഷിക്കപ്പെടണം. ഡോളര്‍കടത്ത്, സ്വര്‍ണകടത്ത്, കരിമണല്‍ വിഹിതം, മകളുടെ അക്കൗണ്ടിലേക്ക് വന്ന പണം എന്നിങ്ങനെ ആരോപണങ്ങളുടെ പരമ്പര തന്നെ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ തൊടുന്നില്ല. സ്വര്‍ണകള്ളക്കടത്തിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും സിബിഐയും കേന്ദ്ര ഏജന്‍സികളും പിണറായി വിജയനെ ചോദ്യം ചെയ്തില്ല. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശഹ്കരനെ ജയിലിലടച്ചപ്പോള്‍ കുറ്റം ചെയ്യാന്‍ ശിവശങ്കരനെ പ്രേരിപ്പിച്ച പിണറായി വിജയന്‍ സുരക്ഷിതനായി. എസ് എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ 38 തവണയാണ് മാറ്റി വെച്ചത്. ബിജെപിയുടെ നിര്‍ദ്ദേശത്തിനനുസരിച്ചല്ലേ ഇങ്ങനെ സംഭവിക്കുന്നത്. ഏറ്റവുമൊടുവില്‍ തൃശൂരില്‍ പൂരം കലക്കി ബിജെപിക്ക് വിജയിക്കാന്‍ അവസരമുണ്ടാക്കുന്ന തരത്തിലേക്കു വരെ പിണറായി വിജയന്റെ ഈ അവിഹിതബന്ധം പ്രവര്‍ത്തിച്ചില്ലേയെന്നും സുധാകരന്‍ ചോദിച്ചു.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു .വി സുരേന്ദ്രൻ മാസ്റ്റർ ,ടി ജയകൃഷ്ണൻ , വി ആർ ഭാസ്കരൻ , സുരേഷ് മാവില ,കെ വി ജയചന്ദ്രൻ ,ടി വി രവീന്ദ്രൻ ,ധനലക്ഷ്മി ,ഫർസീൻ മജീദ് ,ഓ കെ പ്രസാദ് ,എ കെ രാഗേഷ് ,രാഗേഷ് തില്ലങ്കേരി ,എ കെ ദീപേഷ് ,കെ കെ കൃഷ്ണകുമാർ ,ജോയ് കൊളോളം ,അയ്യൂബ് ബ്ലാത്തൂർ ,കെ പി ബാബു തുടങ്ങിയവർ സംസാരിച്ചു .
ജില്ലാതല ഉദ്ഘാടനം കണ്ണൂർ ബ്ലോക്കിൽ കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം നിർവ്വഹിച്ചു .ബ്ലോക്ക് പ്രസിഡണ്ട് കായക്കൽ രാഹുൽ അധ്യക്ഷത വഹിച്ചു . ,ഇരിട്ടി - അഡ്വ.സണ്ണി ജോസഫ് എംഎൽഎ ,ശ്രീകണ്ഠാപുരം - അഡ്വ.സോണി സെബാസ്റ്റ്യൻ (കെപിസിസി ജനറൽ സെക്രട്ടറി)
തളിപ്പറമ്പ് - പിടി മാത്യു (യുഡിഎഫ് ജില്ലാ ചെയർമാൻ) ,പാനൂർ - സജീവ് മാറോളി (കെപിസിസി മെമ്പർ)
പേരാവൂർ - ചന്ദ്രൻ തില്ലങ്കേരി (കെപിസിസി മെമ്പർ) എളയാവൂർ - വി എ നാരായണൻ (എഐസിസി മെമ്പർ) ,ഇരിക്കൂർ - കെ സി മുഹമ്മദ് ഫൈസൽ (കെപിസിസി മെമ്പർ) , ആലക്കോട് - പിസി ഷാജി (കെപിസിസി മെമ്പർ )അഴീക്കോട് - രാജീവൻ എളയാവൂർ (കെപിസിസി മെമ്പർ) ,കൊളച്ചേരി - രജനി രമാനന്ദ് (കെപിസിസി മെമ്പർ) ,ചക്കരക്കൽ - റിജിൽ മാകുറ്റി (കെപിസിസി മെമ്പർ) ,കോടിയേരി - വി പി അബ്ദുൽ റഷീദ് (കെപിസിസി മെമ്പർ) കോളയാട് - ലിസ്സി ജോസഫ് (കെപിസിസി മെമ്പർ) ,തലശ്ശേരി - മുഹമ്മദ് ബ്ലാത്തൂർ (കെപിസിസി മെമ്പർ) ,ധർമ്മടം - കെ പി സാജു , പയ്യന്നൂർ - തോമസ് വെക്കത്താനം (പ്രതിപക്ഷ നേതാവ്-ജില്ല പഞ്ചായത്ത്) കൂത്തുപറമ്പ് - സുദീപ് ജെയിംസ് (ഡിസിസി വൈസ് പ്രസിഡണ്ട്) ,ചെറുപുഴ - ഡോ.കെ വി ഫിലോമിന (മുനിസിപ്പൽ ചെയർപേഴ്‌സൺ) , ചിറക്കൽ - വി വി പുരുഷോത്തമൻ (ഡിസിസി വൈസ് പ്രസിഡണ്ട്) കല്യാശ്ശേരി - സുരേഷ് ബാബു എളയാവൂർ , തുടങ്ങിയവർ വിവിധ ബ്ലോക്കുകളിൽ ഉദ്ഘാടനം ചെയ്തു.
The rivalry between Pinarayi and the BJP is active. K. Sudhakaran.